ശിൽപകലാ സപര്യക്ക് അറുപതാണ്ട് കാരയ്ക്കാമണ്ഡപം വിജയകുമാർ 15 August 2024 0 11 Share മാ നവസംസ്കാര ചരിത്രം നിരീക്ഷിച്ചാൽ ആത്മാവിഷ്കാരത്തിന്റെ പൂർത്തീകരണത്തിനായി ഗുഹാചിത്രങ്ങൾ പോലെതന്നെ ശിൽപങ്ങളും ഏറെ പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ആരാധനയ്ക്കും അലങ്കാരത്തിനും വാസ്തുവിദ്യക്കും ശിൽപങ്ങൾ കലാകാരന്റെ ആവിഷ്കാര മികവനുസരിച്ച് രൂപംകൊള്ളുമ്പോൾ വിപുലവും വൈവിധ്യമാർന്നതുമായ ആസ്വാദന കൗതുകം ജനിപ്പിക്കുന്നു, കാഴ്ചക്കാരിൽ. അറിവിൽനിന്നും അനുഭവങ്ങളിൽനിന്നുമാണ് ശിൽപികൾ കലാവിഷ്കാരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ശിലയുടെ ഉള്ളിലുറങ്ങുന്ന ശിൽപചൈതന്യത്തിന് ജീവൻ പകരുന്നവനാണ് ശിൽപിയെന്ന് ശിൽപ രന്നാകരത്തിൽ പറയുന്നു. വിഗ്രഹം, പ്രതിമ, ശിൽപം എന്നീ വ്യത്യസ്ത രൂപങ്ങളെയാണ് ശിൽപകല എന്ന പദം പ്രതിനിധാനം ചെയ്യുന്നത്. (1) കൃത്യമായ അനുപാതത്തിലൂടെ അളവുകൾക്കുള്ളിൽ നിന്നാണ് വിഗ്രഹങ്ങൾ (കൂടുതലും ആരാധനയുടെ ഭാഗമായുള്ളത്) തയ്യാറാക്കുന്നത്. (2) പ്രതിമകൾ ഛായാശിൽപങ്ങളായാണ് കാണാനാവുക. വൈകാരിക രൂപഭാവങ്ങളേക്കാൾ രൂപസാമ്യത്തിനാണ് പ്രതിമാശിൽപങ്ങളിൽ പ്രാധാന്യം കൽപ്പിക്കുക. (3) സ്വതന്ത്രമായ ശിൽപാഖ്യാനമാണ് ശിൽപരചനക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ