പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുചിത്ര വേണുഗോപാലിന്റെ ചിത്രപ്രദർശനം

ഇമേജ്
  സുചിത്ര വേണുഗോപാലിന്റെ ചിത്രപ്രദർശനം കാരയ്‌ക്കാമണ്ഡപം വിജയകുമാർ 29 June 2024 0 411   Share ചി ത്രരചനാ വൈഭവവും വ്യക്തിപ്രഭാവവുമുള്ള എണ്ണമറ്റ ചിത്രകാരികളാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്നത്‌. എന്നാൽ ആ ചിത്രകാരികളെക്കുറിച്ച്‌, അവരുടെ കലയെയും ജീവിതത്തെയും കലാശൈലിയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന പുസ്‌തകങ്ങൾ വേണ്ടത്ര ഉണ്ടായിട്ടില്ല. പ്രമുഖ ചിത്രകാരികളുടെ രചനകൾ ഉൾപ്പെടുന്ന ക്യൂറേറ്റഡ്‌ ഷോകളും പരിമിതമാണ്‌. ചുരുക്കം ചിത്രകാരികളെക്കുറിച്ചുള്ള പുസ്‌തകങ്ങൾ മാത്രമാണ്‌ ലോക ചിത്രകലാ ചരിത്രത്തിലുള്ളത്‌. ഇന്ത്യൻ ചിത്രകലയിലേക്കു വരുമ്പോൾ അമൃത ഷെർഗിളിന്റെ പേരിലുള്ള പുസ്‌തകങ്ങൾ ലഭ്യമാണ്‌. അഭിമാനിക്കാൻ വകനൽകുന്നതോടൊപ്പം കേരളത്തിൽനിന്നുള്ള അകാലത്തിൽ വിടപറഞ്ഞ (ടി കെ പത്മിനിയുടെ പേരും ഒപ്പമുണ്ട്‌. ടി കെ പത്മിനിയെക്കുറിച്ച്‌ കേരള ലളിതകലാ അക്കാദമിയും ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌). ഇന്ന്‌ സ്ഥിതി മാറി. ഇന്ത്യൻ ചിത്രകലയിലും പ്രത്യേകിച്ച്‌ കേരളത്തിലും പരിശോധിച്ചാൽ ശ്രദ്ധേയരായ ചിത്രകാരികളുടെ സജീവ സാന്നിധ്യം സാമാന്യജനങ്ങളിലേക്ക്‌, കലാസ്വാദകരുടെ ഇടയിലേക്ക്‌ എത്തുംവിധം മാധ്യമ...

അബു എബ്രഹാം: ‌‌‌കാർട്ടൂണിന്റെ കുലപതി

ഇമേജ്
  അബു എബ്രഹാം: ‌‌‌കാർട്ടൂണിന്റെ കുലപതി കാരയ്‌ക്കാമണ്ഡപം വിജയകുമാർ 8 July 2024 0 149   Share പ്ര ശസ്‌തനായ കാർട്ടൂണിസ്റ്റും ചിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന അബു എബ്രഹാം വിടപറഞ്ഞിട്ട്‌ 22 വർഷം പിന്നിടുകയാണ്‌. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ്‌ 2024. അബു എബ്രഹാം കോറിയിട്ട വരകളിലൂടെ അദ്ദേഹം സജീവമാണിന്നും‐ ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങൾ‐ രാഷ്‌ട്രീയ/സാമൂഹ്യ/സാംസ്‌കാരികരംഗത്തെ പ്രമുഖർ. അവയ്‌ക്ക്‌ രൂപം നൽകിയ ഇന്ത്യൻ ഇങ്കിന്റെ കറുപ്പിലൂടെ അബു എബ്രഹാമും ലയിച്ചുചേർന്നിരിക്കുന്നു. മൂന്നാം വയസ്സിലെ കുട്ടിത്തമാർന്ന വരകളിൽ തുടങ്ങി പടർന്നുപന്തലിച്ച, ദിശാബോധമുള്ള ഈ കലാപ്രതിഭ വരപ്പ്‌ നിർത്തുമ്പോഴും ‘കുട്ടിത്തമുള്ള’ വരകളായിരുന്നു ഒപ്പമുണ്ടായിരുന്നത്‌. അവ തന്റെ ആസ്വാദകർക്കു മുന്നിൽ തുറന്നുകൊടുത്തത്‌ രേഖാചിത്രകലയിലെ സവിശേഷ സാന്നിധ്യമായിരുന്നു. അബു എബ്രഹാമിന്റെ കലയുടെ കരുത്ത്‌ എന്തായിരുന്നു? അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽനിന്ന്‌ വർഷങ്ങളിലൂടെ രൂപപരിണാമം സംഭവിച്ചിരിക്കുന്ന രേഖകളുടെ ഉൾക്കരുത്താണ്‌ 1950കൾ മുതൽ 2002 വരെയുള്ള രേഖകളിലൂടെ/കാർട്ടൂണുകളിലൂടെ ആസ്വാദകർക്ക്‌ അനുഭവവേദ്യമാകുന്നത്‌. കട്ടികൂടിയതും ക...

എം എഫ്‌ ഹുസൈൻ: സംവേദനക്ഷമമാകുന്ന ചിത്രതലങ്ങൾ

ഇമേജ്
  എം എഫ്‌ ഹുസൈൻ: സംവേദനക്ഷമമാകുന്ന ചിത്രതലങ്ങൾ കാരയ്‌ക്കാമണ്ഡപം വിജയകുമാർ 20 July 2024 0 69   Share ‘ക ല നന്മയാണ്‌. അതിന്റെ ആത്യന്തികലക്ഷ്യം ഒരുമയാണ്‌, പരസ്‌പരവിശ്വാസവും സഹായവുമാണ്‌. അത്‌ സംവേദനക്ഷമമായിരിക്കണം’. മക്‌ബുൽ ഫിദാ ഹുസൈൻ എന്ന എം എഫ്‌ ഹുസൈൻ ചിത്ര‐ശിൽപകലയെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണിത്‌. ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണ്‌ അദ്ദേഹം മാതൃരാജ്യമായ ഇന്ത്യയിൽ ജീവിച്ചത്‌. സ്വന്തം രാജ്യം തന്റെ ജീവന്‌ സംരക്ഷണം ഉറപ്പു നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ പേർഷ്യൻ രാജ്യത്ത്‌ (ഖത്തർ) അഭയം തേടുകയും 2011 ജൂൺ 9ന്‌ വിടപറയുകയും ചെയ്‌തുവെങ്കിലും ഹുസൈന്റെ സൃഷ്ടികളുടെ സാന്നിദ്ധ്യംകൊണ്ട്‌ ഇന്ത്യൻ ചിത്രകലാരംഗം എക്കാലവും സമ്പന്നമാകുന്ന അനുഭവമാണുള്ളത്‌. അദ്ദേഹം ആവിഷ്‌കരിച്ച നവീന ഭാരതീയ കലാശൈലിയുടെ സ്വാധീനം ഇന്നും ഇന്ത്യയിലെ യുവ കലാകാരർക്ക്‌ പ്രചോദനമേകുന്നു. അതോടൊപ്പം തന്റെ കലാവിഷ്‌കാരങ്ങളിൽ തെളിയുന്ന പൂർണമായ സ്വാതന്ത്ര്യവും ആത്മാർഥതയും എം എഫ്‌ ഹുസൈന്റെ ചിത്രതലങ്ങളിലും പ്രകടമാകുന്നു. ‘നിങ്ങൾ ഗ്രാമത്തിലേക്ക്‌ പോകൂ‐ ജീവിതം കാണൂ, പഠിക്കൂ’‐ എന്ന്‌ ആഹ്വാനം ചെയ്യുന്ന അദ്ദേഹം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നിത്യജ...

മനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യദർശനങ്ങൾ

ഇമേജ്
  മനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യദർശനങ്ങൾ കാരയ്‌ക്കാമണ്ഡപം വിജയകുമാർ 26 July 2024 0 78   Share വി ൻസന്റ്‌ വില്യം വാൻഗോഗ്‌ എന്ന വാൻഗോഗ്‌ കലാലോകത്തോട്‌ വിടപറഞ്ഞത്‌ 1890 ജൂലൈ 29നാണ്‌. തന്റെ 37‐ാം വയസ്സിൽ അകാലമൃത്യു വരിച്ച്‌ 124 വർഷം പിന്നിടുകയാണിപ്പോൾ. ജീവിച്ചിരുന്ന കാലം, കലാരംഗത്ത്‌ വേണ്ടത്ര പ്രശസ്‌തനല്ലാതിരുന്ന വാൻഗോഗ്‌ മരണശേഷമാണ്‌ കൂടുതൽ കൂടുതൽ പ്രശസ്‌തിയിലേക്കുയർന്നത്‌. ശൈലീസങ്കേതങ്ങളുടെ പിൻബലത്തിൽ തിരിച്ചറിയപ്പെടുന്നതും കലാനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ പഠനാർഹമായ വാൻഗോഗ്‌ ചിത്രങ്ങൾ വിലയേറിയതുമാണ്‌. മനുഷ്യനെ സ്‌നേഹിക്കുന്നതിനേക്കാൾ മഹത്തരമായ കലയില്ലെന്ന്‌ വിശ്വസിക്കുകയും അതിനനുസരിച്ച്‌ ജീവിക്കുകയും ചെയ്‌ത വിൻസന്റ്‌ വാൻഗോഗ്‌ കലാചരിത്രത്തിലെ ഒരു മഹാ ജീനിയസ്സായിരുന്നു. നിറങ്ങളോടും ജീവിതത്തോടും ഒരുപോലെ സത്യസന്ധത പുലർത്തിയ വിശ്വോത്തരനായ കലാകാരൻ തന്റെ ജീവിതം സ്വയം ഒരു വെടിയുണ്ടയിൽ അവസാനിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ പരാജയപ്പെട്ടുപോയ കലാകാരന്റെ, ഭാവിയിലേക്കുള്ള വർണാഭമായ ചിന്തകളും അവയുടെ സൗന്ദര്യദർശനവുമായിരുന്നു വാൻഗോഗ്‌ കലാലോകത്തിന്‌ നൽകിയത്‌. മരണത്തിനെ അതിജീവിക്കാൻ കലാസൃഷ്ടി...

ഫാസിസത്തിനെതിരെ ചിത്രപ്രദർശനം

ഇമേജ്
  ഫാസിസത്തിനെതിരെ ചിത്രപ്രദർശനം കാരയ്‌ക്കാമണ്ഡപം വിജയകുമാർ 2 August 2024 0 147   Share ഒ രു രാജ്യത്തിന്റെ ഭരണസംവിധാനത്തെ ഭരണാധികാരികളുടെ താൽപര്യങ്ങൾക്കനുസരിച്ച്‌ ഉടച്ചുവാർക്കലാണ്‌ ഫാസിസം ലക്ഷ്യമിടുന്നത്‌. മനുഷ്യത്വം തൊട്ടുതീണ്ടാതെ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി നിയമങ്ങളും അധികാരവും വളച്ചൊടിക്കുന്ന രീതിശാസ്‌ത്രം കൂടിയാകുന്നു ഫാസിസം. ഇറ്റാലിയൻ ഭാഷയിൽ Fasces എന്ന വാക്കിൽനിന്ന്‌ ലത്തീൻ ഭാഷയിലെ Fasces എന്ന വാക്കിൽനിന്നുമാണ്‌ ഫാസിസം എന്ന പദമുണ്ടായതെന്ന്‌ വിദഗ്‌ധർ പറയുമ്പോഴും പല അർഥതലങ്ങളിലൂടെ ഫാസിസം ലോകത്തെ വെട്ടയാടിയ അനുഭവങ്ങൾ ചരിത്രം അടിയാളപ്പെടുത്തുന്നു. അതിന്റെ തുടർച്ചയാണ്‌ ഫാസിസം വേരോടിയ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഭരണരീതികളിലൂടെയുള്ള ദുരിതക്കയത്തിൽ മനുഷ്യർ എരിഞ്ഞൊടുങ്ങിയത്‌. ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന കലാവിഷ്‌കാരങ്ങൾ ഫാസിസത്തിന്റെ പിറവിയോടൊപ്പംതന്നെ വിവിധ കലാരൂപങ്ങളായി രൂപപ്പെട്ടിട്ടുണ്ട്‌, ഒറ്റപ്പെട്ട രീതിയിലാണെങ്കിൽപോലും. ഇവിടെ ചിത്രകലയാണ്‌ പരാമർശിക്കുന്നത്‌. ഫാസിസത്തിനെതിരെ ഉൾക്കരുത്തുള്ള കലാസാന്നിധ്യമായിരുന്നു പിക്കാസോയുടെ രചനകൾ, ഗൂർണിക്കയടക്കം. അതിനു തുടർച്ചയായ...

ശിൽപകലാ സപര്യക്ക്‌ അറുപതാണ്ട്‌

ഇമേജ്
  ശിൽപകലാ സപര്യക്ക്‌ അറുപതാണ്ട്‌ കാരയ്‌ക്കാമണ്ഡപം വിജയകുമാർ 15 August 2024 0 11   Share മാ നവസംസ്‌കാര ചരിത്രം നിരീക്ഷിച്ചാൽ ആത്മാവിഷ്‌കാരത്തിന്റെ പൂർത്തീകരണത്തിനായി ഗുഹാചിത്രങ്ങൾ പോലെതന്നെ ശിൽപങ്ങളും ഏറെ പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ആരാധനയ്‌ക്കും അലങ്കാരത്തിനും വാസ്‌തുവിദ്യക്കും ശിൽപങ്ങൾ കലാകാരന്റെ ആവിഷ്‌കാര മികവനുസരിച്ച്‌ രൂപംകൊള്ളുമ്പോൾ വിപുലവും വൈവിധ്യമാർന്നതുമായ ആസ്വാദന കൗതുകം ജനിപ്പിക്കുന്നു, കാഴ്‌ചക്കാരിൽ. അറിവിൽനിന്നും അനുഭവങ്ങളിൽനിന്നുമാണ്‌ ശിൽപികൾ കലാവിഷ്‌കാരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്‌. ശിലയുടെ ഉള്ളിലുറങ്ങുന്ന ശിൽപചൈതന്യത്തിന്‌ ജീവൻ പകരുന്നവനാണ്‌ ശിൽപിയെന്ന്‌ ശിൽപ രന്‌നാകരത്തിൽ പറയുന്നു. വിഗ്രഹം, പ്രതിമ, ശിൽപം എന്നീ വ്യത്യസ്‌ത രൂപങ്ങളെയാണ്‌ ശിൽപകല എന്ന പദം പ്രതിനിധാനം ചെയ്യുന്നത്‌. (1) കൃത്യമായ അനുപാതത്തിലൂടെ അളവുകൾക്കുള്ളിൽ നിന്നാണ്‌ വിഗ്രഹങ്ങൾ (കൂടുതലും ആരാധനയുടെ ഭാഗമായുള്ളത്‌) തയ്യാറാക്കുന്നത്‌. (2) പ്രതിമകൾ ഛായാശിൽപങ്ങളായാണ്‌ കാണാനാവുക. വൈകാരിക രൂപഭാവങ്ങളേക്കാൾ രൂപസാമ്യത്തിനാണ്‌ പ്രതിമാശിൽപങ്ങളിൽ പ്രാധാന്യം കൽപ്പിക്കുക. (3) സ്വതന്ത്രമായ ശിൽപാഖ്യാനമാണ്‌ ശിൽപരചനക...