സുചിത്ര വേണുഗോപാലിന്റെ ചിത്രപ്രദർശനം
സുചിത്ര വേണുഗോപാലിന്റെ ചിത്രപ്രദർശനം കാരയ്‌ക്കാമണ്ഡപം വിജയകുമാർ 29 June 2024 0 411 Share ചി ത്രരചനാ വൈഭവവും വ്യക്തിപ്രഭാവവുമുള്ള എണ്ണമറ്റ ചിത്രകാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്നത്. എന്നാൽ ആ ചിത്രകാരികളെക്കുറിച്ച്, അവരുടെ കലയെയും ജീവിതത്തെയും കലാശൈലിയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന പുസ്‌തകങ്ങൾ വേണ്ടത്ര ഉണ്ടായിട്ടില്ല. പ്രമുഖ ചിത്രകാരികളുടെ രചനകൾ ഉൾപ്പെടുന്ന ക്യൂറേറ്റഡ് ഷോകളും പരിമിതമാണ്. ചുരുക്കം ചിത്രകാരികളെക്കുറിച്ചുള്ള പുസ്‌തകങ്ങൾ മാത്രമാണ് ലോക ചിത്രകലാ ചരിത്രത്തിലുള്ളത്. ഇന്ത്യൻ ചിത്രകലയിലേക്കു വരുമ്പോൾ അമൃത ഷെർഗിളിന്റെ പേരിലുള്ള പുസ്‌തകങ്ങൾ ലഭ്യമാണ്. അഭിമാനിക്കാൻ വകനൽകുന്നതോടൊപ്പം കേരളത്തിൽനിന്നുള്ള അകാലത്തിൽ വിടപറഞ്ഞ (ടി കെ പത്മിനിയുടെ പേരും ഒപ്പമുണ്ട്. ടി കെ പത്മിനിയെക്കുറിച്ച് കേരള ലളിതകലാ അക്കാദമിയും ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഇന്ന് സ്ഥിതി മാറി. ഇന്ത്യൻ ചിത്രകലയിലും പ്രത്യേകിച്ച് കേരളത്തിലും പരിശോധിച്ചാൽ ശ്രദ്ധേയരായ ചിത്രകാരികളുടെ സജീവ സാന്നിധ്യം സാമാന്യജനങ്ങളിലേക്ക്, കലാസ്വാദകരുടെ ഇടയിലേക്ക് എത്തുംവിധം മാധ്യമ...